mary

ആലപ്പുഴ: മേരിക്ക് വയസ് 96 കഴിഞ്ഞു. പക്ഷേ, പ്രായത്തിന്റെ അവശത മൂലം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്ത് വരെ പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് വോട്ടും മുടങ്ങി. 80 കഴിഞ്ഞവർക്ക് ഈ നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തിയതിനാൽ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാനാകുമെന്നുറപ്പ്.

കളക്ടർ എ.അലക്സാണ്ടർ മേരിക്ക് കൈമാറി. ഇത്തവണ വോട്ട് ചെയ്യണമെന്നും പോസ്റ്റലായി ചെയ്യാനുള്ള സൗകര്യമുണ്ടെന്നും കളക്ടർ പറഞ്ഞു. കളക്ടറിൽ നിന്ന് മേരി ഫോം ഒപ്പിട്ട് വാങ്ങി. ഇളയ മകൾ കുഞ്ഞുമോൾ പോളിനൊപ്പമാണ് മേരിയുടെ താമസം. ഷുഗറും പ്രഷറും കൊളസ്ട്രോളുമെല്ലാമുണ്ടെങ്കിലും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുമെന്ന് മേരി കളക്ടറോട് പറഞ്ഞു. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മേരി. ഭിന്നശേഷിക്കാരെന്ന് വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളവർ, കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതിയുണ്ട്.