ആലപ്പുഴ: നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മറ്റിയുടെ സെല്ലിൽ മാദ്ധ്യമ നിരീക്ഷണത്തിനായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജീവനക്കാരെ നിയോഗിക്കുന്നു. ജേർണലിസം ഡിഗ്രി/പി.ജി./ഡിപ്ലോമ പാസായവർക്കും അവസാന വർഷ ജേണലിസം ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ വിദ്യാർഥിത്ഥികൾക്കും അപേക്ഷിക്കാം. ഇന്ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ mcmcalpy1@gmail.comൽ നൽകാം. യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഏപ്രിൽ ഏഴുവരെയായിരിക്കും കാലാവധി.ഫോൺ: 0477 2251349.