ആലപ്പുഴ : കഴിഞ്ഞ നാല് ദിവസമായി എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന കലാജാഥ ഇന്നലെ വൈകിട്ട് ബീച്ചിൽ സമാപിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ , ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ജില്ലാ പ്രസിഡൻ്റ് പി.സി.ശ്രീകുമാർ ,ജോയിന്റ് സെക്രട്ടറി എസ്.രഞ്ജിത്ത് ,സെക്രട്ടറിയേറ്റംഗം എൻ.അരുൺകുമാർ എന്നിവർ നേതൃത്യം നൽകി. എൻ.ജി.ഒ യൂണിന്റെ റെഡ്സ്റ്റാർ എൻ.ജി.ഒ കലാവേദിയിലെ കലകാരന്മാരായ പറവൂർ രംഗനാഥൻ, ആർ.സുശീലാദേവി, ടി.എം.ഷൈജ , സന്ധ്യ, അഞ്ജലി , സതീഷ് കല്യാണി, ജോളിക്കുട്ടൻ, അയ്യപ്പൻ കുട്ടി, ജ്യോതീശ്വരൻ, സുബിൻ, എം.പി .സുരേഷ് കുമാർ, അനിൽ, സുകുമാരൻ എന്നിവർ കലാജാഥയിൽ വേഷമിട്ടു. രംഗാവിഷ്ക്കാരം ജോബ് മoത്തിൽ നിർവ്വഹിച്ചു. ജില്ലയിലെ പതിനാല് കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചു.