ചേർത്തല: കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ 43-ാം സംസ്ഥാന സമ്മേളനം ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തോടെ തുടങ്ങി. എൽ.പി തലത്തിൽ സംസ്‌കൃതാദ്ധ്യാപക തസ്തിക അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്തുവർഷമായി എൽ.പി തലത്തിൽ സംസ്‌കൃത പഠനമുണ്ടെങ്കിലും യു.പി, ഹൈസ്‌കൂൾ അദ്ധ്യാപകരാണ് ക്ലാസുകളെടുക്കുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പത്മനാഭൻ, ജനറൽ സെക്രട്ടറി സി.പി. സനൽകുമാർ,പബ്ലിസിറ്റി കൺവീനർ അനിൽനാഥ്, അയ്യമ്പുഴ ഹരികുമാർ, എം.യു. വിവേക് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ 10ന് നടൻ ദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും. കൈതപ്രം വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ വിശിഷ്ടാതിഥിയാകും.