തുറവൂർ: അരൂർ വട്ടക്കേരിൽ ക്ഷേത്രത്തിലെ ഉത്സവ പൂജ ഇന്ന് സമാപിക്കും. എതിരേൽപ്പ് ഉത്സവമായ ഇന്ന് രാവിലെ പുഷ്പാലങ്കാരം, വൈകിട്ട് 7ന് ഗരുഡവാഹന എഴുന്നള്ളിപ്പുകൾ ആരംഭിക്കും.വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് 5 ഗരുഡവാഹനങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളും. രാത്രി 9 ന് അരൂർ വടക്കുംഭാഗം ശ്രീനാരായണ കുടുംബയോഗം വക മറിവിളക്ക് എഴുന്നള്ളിപ്പ്, 10 ന് ഗരുഡവാഹന എഴുന്നള്ളിപ്പ് സമാപിക്കും. പുലർച്ചെ 3ന് ഗന്ധർവ്വക്കളവും പാട്ടും. നാളെ ഉച്ചയ്ക്ക് 12ന് മഹാഗുരുതി. 13നാണ് ഏഴാം പൂജ.