ആലപ്പുഴ: ചതുപ്പിൽ വീണ പശുക്കളെ അഗ്നിശമന സേന രക്ഷിച്ചു. ഇന്നലെ നഗരത്തതിലെ കാളാത്ത്,തത്തംപള്ളി എന്നിവിടങ്ങിലാണ് തീറ്റയ്ക്ക് കെട്ടിയിട്ട കറവപശുക്കൾ അബദ്ധവശാൽ തോട്ടിൽ വീണത്. ഉടമസ്ഥർ പശുവിനെ കയറ്റുവാൻ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു.തുടർന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ പശുക്കളെ കരയിൽ എത്തിച്ചു. എസ്.കെ.സലീം,ജോഷിദാസ്,സനൽ,ഷൈജു,ഷമീർ,അനീഷ്,ഷൈൻ,അഭിലാഷ് എന്നീ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പശുക്കളെ രക്ഷിച്ചത്.