photo

ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്​റ്റിൽ. ചേർത്തല മുനിസിപ്പൽ 32-ാം വാർഡിൽ നികർത്തിൽ ബിൻഷാദ് (26) ആണ് അറസ്​റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്​റ്റിലായി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 25 പ്രതികളാണുള്ളത്. ഡി.വൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഫെബ്രുവരി 24ന് രാത്രി വയലാർ നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ ആക്രമണത്തിലാണ് നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്.ആർ.എസ്.എസ് പ്രവർത്തകനായ വയലാർ നാഗംകുളങ്ങര സ്വദേശി കെ.എസ്. നന്ദുവിനും പരിക്കേറ്റിരുന്നു. പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.