ചേർത്തല: ബി.ഡി.എം.എസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റ് ജയൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. സജേഷ് നന്ത്യാട്ട്,വിനോദ്,പ്രമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി തുളസി ഭായി വിശ്വനാഥൻ(പ്രസിഡന്റ്),അമ്പിളി അപ്പുജി, എലിസബത്ത്(വൈസ് പ്രസിഡന്റുമാർ),സന്ധ്യ അജി ( സെക്രട്ടറി), മംഗളാമ്മ,മോഹിനി ജോയ്,മംഗളാദേവി(ജോയിന്റ് സെക്രട്ടറിമാർ),ബിന്ദുസുശീലൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.