ചേർത്തല: കെ.എസ്.ഇ.ബി പിറവം സബ് സ്റ്റേഷൻ പരിധിയിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ പിറവം ഇൻടേക് വെല്ലിൽ നിന്നും പമ്പിംഗ് മുടങ്ങുന്നതിനാൽ ചേർത്തല താലൂക്കിൽ 7ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശേരി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു.