ചേർത്തല: വനിതാദിനത്തോടനുബന്ധിച്ച് കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടക്കും. 8ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരേ ആശുപത്രി അങ്കണത്തിലാണ് ക്യാമ്പ്. മുനിസിപ്പൽ ചെയർപഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. പ്രസന്നകുമാരി, ഡോ. ഐശ്വര്യ ഹരിദാസ് എന്നിവർ പങ്കെടുക്കും. ഡോക്ടർമാരായ പി.ജി. ശ്രീദേവി, പ്രഭാ ജി.നായർ, ആർച്ച സമീര,സിബില സ്റ്റാൻലി,സൈക്കോ തെറാപ്പിസ്റ്റ് എസ്.ഉണ്ണിക്കൃഷ്ണൻ,ഡയ റ്റീഷ്യൻ രജിത ആർ.നായർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം:ഫോൺ: 9072779779.