ambala
വിഷ്ണു

അമ്പലപ്പുഴ: ദേശീയപാതയിൽ കരൂർ ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 10 ഓടെ ബൈക്കിൽ കാറിടിച്ച് ഒറ്റപ്പന പുതുവൽ ചിറ വീട്ടിൽ വാടകക്കാരായ പരേതനായ ഷൺമുഖൻ -സുശീല ദമ്പതികളുടെ മകൻ വിഷ്ണു (25) മരിച്ചു. ഹിറ്റാച്ചി ഓപ്പറേറ്ററായ വിഷ്ണു അമ്പലപ്പുഴയിൽ പോയി മടങ്ങവെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ആലപ്പുഴ മെഡി.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സഹോദരി: നയന