ചാരുംമൂട്: ലോകവനിതാദിനമായ ഇന്ന് എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ
വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആദരവ്- 2021 നടക്കും. കൊവിഡ് സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ച വനിതാ ഡോക്ടർമാർ, യൂണിയൻ അതിർത്തിയിൽ നിന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാഖാ യോഗാംഗങ്ങളായ വനിതകൾ, വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. വൈകിട്ട് 3ന് ചുനക്കര 322-ാം നമ്പർ ശാഖാ യോഗത്തിൽ നടക്കുന്ന പരിപാടി യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും.