sg
മുട്ടം റോട്ടറി ക്ലബ്ബിന്റെ ഒന്നാം വാർഷികാഘോഷം റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: മുട്ടം റോട്ടറി ക്ലബ്ബിന്റെ ഒന്നാം വാർഷികാഘോഷവും നവീകരിച്ച 51-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനവും ഹരിപ്പാട് റോട്ടറി ക്ലബ്ബ് ഹാളിൽ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ക്ളബ്ബ് പ്രസിഡന്റ് ഹരികുമാർ മാടയിൽ അദ്ധ്യക്ഷനായി. ഇൻകമിംഗ് ഗവർണർ ഡോ.ജി.സുമിത്രൻ അങ്കണവാടി ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആറ് അംഗങ്ങളുടെ ഇൻഡക്ഷൻ സോൺ 19 അസിസ്റ്റന്റ് ഗവർണർ രജനികാന്ത് സി.കണ്ണന്താനം നടത്തി. ഉന്നതവിജയം കൈവരിച്ച ആറ് കുട്ടികൾക്ക് ഉപഹാരം നൽകി.