ഹരിപ്പാട്: താമല്ലാക്കൽ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ രാവിലെ 7നും 8നും മദ്ധ്യേ തന്ത്രി വൈരമന അശോക കുമാരൻ പോറ്റി കൊടിയേറ്റും. എല്ലാദിവസവും ചുറ്റുവിളക്ക്, മുഴുക്കാപ്പ്, ദീപാരാധന, ഭാഗവതപാരായണം എന്നിവ നടക്കും. 12ന് ഉത്സവ ബലി, വൈകിട്ട് വേലകളി, സേവ,13ന് രാവിലെ 10ന് ഉത്സവബലി ദർശനം, വൈകിട്ട് വേല, സേവ, 15ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, 10.30ന് ഉത്സവബലി ദർശനം, 17ന് വൈകിട്ട് 3 മുതൽ കെട്ടുകാഴ്ച വരവ്, വേല, പഞ്ചവാദ്യം,18ന് വൈകിട്ട് 4ന് ആറാട്ടെഴുന്നള്ളിപ്പ്, വൈകിട്ട് 7നു കോടിയിറക്ക്.