കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ വിവിധ ക്ഷേമപരിപാടികളുടെ ഭാഗമായി ഭാരവാഹികൾ ശാഖാതലത്തിൽ നടത്തിയ സന്ദർശന പരിപാടികൾ സമാപിച്ചു. നീലംപേരൂർ ഒന്നാം നമ്പർ ശാഖയിൽ നിന്നാരംഭിച്ച യാത്ര കുട്ടമംഗലം 22-ാം നമ്പർ ശാഖയിലെ സന്ദർശനത്തോടെയാണ് സമാപിച്ചത്. തുടർന്ന് നടന്ന സമ്മേളനം യൂണിയൻ ചെയർമാൻ പി.വി. ബനേഷ് ഉദ്ഘാടനം ചെയ്തു.
എ.കെ. ഗോപിദാസ് അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം.പി. പ്രമോദ്, ടി.എസ്. പ്രദീപ്കുമാർ, കെ.കെ. പൊന്നപ്പൻ, അഡ്വ. എസ്. അജേഷ്‌കുമാർ, പി.ബി. ദിലീപ്, പോഷക സംഘടന ഭാരവാഹികളായ കെ.പി. സുബീഷ്, ലേഖ ജയപ്രകാശ്, സജിനി മോഹൻ, പി.ആർ. രതീഷ്, സ്മിതാ മനോജ്, ടി.എസ്. ഷിനുമോൻ, ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.