a
ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല മഹാത്മ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ സഹകാരി സംഗമം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല മഹാത്മ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സഹകാരി സംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ്, തമ്പി കൗണടിയിൽ, സതീഷ് ചെന്നിത്തല, എം.സോമനാഥൻ പിള്ള, വി.കെ.അനിൽകുമാർ, ദീപ മുരളീധരൻ, പൊന്നമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.