മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേല്പ് മഹോത്സവത്തോടനുബന്ധിച്ച്, പതിനൊന്നാം കരയായ മറ്റം തെക്ക് കരയുടെ ഉരുളിച്ച വരവ് ഇന്ന് നടക്കും. രാവിലെ 7.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 3.30ന് ഉരുളിച്ച വരവ് തട്ടാരമ്പലം സരസ്വതി ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ട് പനച്ചമൂട് വഴി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ വൈകിട്ട് 3.30ന് മതപ്രഭാഷണം, 4.30ന് നൃത്തനൃത്യങ്ങൾ, 6ന് തോറ്റം പാട്ട്, പുള്ളുവൻ പാട്ട്, 7.30ന് സേവ, 10ന് എതിരേൽപ്പ് വരവ് എന്നിവ നടക്കും. ഇന്നലെ പത്താം കരയായ മറ്റം വടക്ക് കരയുടെ എതിരേൽപ്പ് മഹോത്സവം നടന്നു. ഉരുളിച്ച വരവ് മറ്റം വടക്ക് ആൽത്തറമൂട്ടിൽ നിന്ന് പുറപ്പെട്ട് തട്ടാരമ്പലം, പനച്ചമൂട് വഴി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു.