മാവേലിക്കര: നെഹ്രു യുവകേന്ദ്ര ആലപ്പുഴ ജില്ല യൂണിറ്റിന്റെയും പടനിലം ടീം ഫോർവേഡ് ഇലവണിന്റെയും ആഭിമുഖ്യത്തിൽ ക്ലീൻ വില്ലേജ് ഗ്രീൻ വില്ലേജ് എന്ന വിഷയത്തിൽ ഏകദിന പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തി. എൻ.സാനു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. നെഹ്രു യുവകേന്ദ്രയെ പ്രതിനിധീകരിച്ച് വിവേക് ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് പച്ചക്കറി വിത്ത് വിതരണവും വൃക്ഷത്തൈ നടീലും നടത്തി.