
ചേർത്തല: സ്വകാര്യ ബസ് കണ്ടക്ടറായ എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പവേലിൽ നോബി തോമസ് (54) ലോറിയിടിച്ച് മരിച്ചു. ദേശീയപാതയിൽ സെന്റ് മൈക്കിൾസ് കോളേജിന് മുൻ വശം ഇന്നലെ വൈകിട്ട് മണിയോടെയാണ് അപകടം. ആലപ്പുഴ മെഡി. ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സെന്റ് മൈക്കിൾസ് കോളേജിന് മുന്നിലെ കടയിൽ നിന്ന് പഴങ്ങൾ വാങ്ങിയ ശേഷം സമീപത്ത് നിൽക്കുന്നതിനിടെ വടക്ക് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിജി. മക്കൾ: ജിബിൻ,ജിഷി. സംസ്കാരം ഇന്ന് വൈകിട്ട് എഴുപുന്ന അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.