ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ അറവുകാട് 734-ാം നമ്പർ ശാഖയിലെ ഒന്നാം നമ്പർ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ കെ.സി. സുനീത് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ യൂണിറ്റ് ജോയിന്റ് കൺവീനർ ആതിര സുരേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഷിബു പുതുക്കാട്, യൂണിയൻ വനിതാസംഘം അംഗം സൂര്യ ഷിജിമോൾ, ശാഖ സെക്രട്ടറി അജി കോമരംപറമ്പ് എന്നിവർ സംസാരിച്ചു. എം.ബി.ബി.എസിന് മെരിറ്റിൽ അഡ്മിഷൻ ലഭിച്ച അതിര ഉഷപ്പന് ഉപഹാര സമർപ്പണവും,അംഗങ്ങൾക്ക് ചികിത്സാ സഹായവിതരണവും വിതരണം ചെയ്തു. വിനീഷ് സ്വാഗതവും മനോഹരൻ വെളിയിൽ നന്ദിയും പറഞ്ഞു