ground
ചാത്തനാട് ഒരുങ്ങുന്ന ഫുട്ബാൾ സ്റ്റേഡിയം

കാൽപ്പന്ത് കളി​​യുടെ ആവേശമൊരുക്കാൻ ചാത്തനാട് ഫുട്ബാൾ സ്റ്റേഡിയം ഒരുങ്ങുന്നു

ആലപ്പുഴ: ഫുട്ബാൾ പ്രേമികൾക്ക് കാൽപ്പന്തുകളി​യുടെ ആവേശമുഹൂർത്തങ്ങളൊരുക്കാൻ നഗരത്തിൽ

ആധുനിക സൗകര്യത്തോടെയുള്ള ഗ്രൗണ്ട് വരുന്നു.

ചാത്തനാട് കൊച്ചുകളപ്പുര ക്ഷേത്രത്തിന് സമീപമാണ് 50 ലക്ഷംരൂപ മുതൽ മുടക്കി​ൽ ഗ്രൗണ്ട് ഒരുങ്ങുന്നത്.

യുവസംരംഭകരും സഹോദരങ്ങളുമായ ബാലചന്ദ്രനും അഭയ് കണ്ണനുമാണ് ഇതിന്റെ പിന്നിൽ. നഗരത്തിൽ ആകെയുള്ളത് ലൈറ്റ് ഹൗസിന്റെ അടുത്തുള്ള പുതിയ സ്റ്റേഡിയം മാത്രമായിരുന്നു.

സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7 ന് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലനം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. സ്പോർട്സ് കൗൺസിലും ജില്ല ഫുട്ബാൾ അസോസിയേഷനുമാണ് പരിശീലകരെ നൽകുന്നത്. ഇതോടെ മികവുറ്റ പരിശീലനമാണ് കുട്ടികൾക്ക് ലഭ്യമാകുന്നത്. രാവിലെയാണ് പരിശീലനം. ഫുട്ബാൾ മത്സരത്തോടൊപ്പം ക്രിക്കറ്റ് മത്സരവും നടത്താൻ പിച്ച് ഒരുക്കി​യി​ട്ടുണ്ട് സ്റ്റേഡിയത്തിൽ. ക്ലബ് മത്സരങ്ങൾ കൂടാതെ ജില്ലാ തല ടൂർണമെന്റും നടത്തുവാൻ കഴിയും.

കായി​ക പ്രതി​ഭകളെ വളർത്താം

ജില്ലയിൽ ആധുനിക നി​ലവാരത്തി​ലുള്ള വിരലിലെണ്ണാവുന്ന ഗ്രൗണ്ടുകളേ ഉള്ളൂ. മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ സെവൻസ് ഉൾപ്പടെ മത്സരങ്ങൾ നടത്തുവാൻ 300ലധികം ഗ്രൗണ്ടാണ് ഉള്ളത്. ഇവി​ടെ മത്സരങ്ങൾക്കൊപ്പം കായിക താരങ്ങളെയും വളർത്തിയെടുക്കാൻ കഴി​യുന്നു. ജില്ലയിൽ നിന്ന് ഫുട്ബാൾ മത്സരത്തിലേക്ക് അന്താരാഷ്ട്ര തലത്തിൽ അധികം പ്രതിഭകളെ വാർത്തെടുത്തിട്ടില്ല. ജില്ലയിലെ സൗകര്യക്കുറവാണ് പ്രധാന കാരണം.

........

 സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ

ഡ്രെസിംഗ് റൂം

ടോയ്ലെറ്റ്

കഫെറ്റീരിയ

.......

# രാത്രി മത്സരം നടത്താം

രാത്രി മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 200 വാട്സിന്റെ 30 ലൈറ്റുകളാണ് സ്റ്റേഡിയത്തിൽ. ഇത് കൂടാതെ ബാൾ ഗ്രൗണ്ടിന് പുറത്തേക്ക് പോകാതിരിക്കാനുള്ള നെറ്റ് സജ്ജീകരി​ച്ചി​ട്ടുണ്ട്. കുട്ടികളുടെ ഫുട്ബാൾ പരിശീലനത്തിന്റെ ഭാഗമായി തിയറി ക്ലാസുകൾ നൽകും. ഇതിനായി ലൈബ്രറി, പ്രോജക്ട് റൂം, സ്മാർട്ട് ക്ലാസുകൾ എന്നിവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി​രി​ക്കുമി​ത്. ക്രിക്കറ്റ്, യോഗ,സൂബ ക്ലാസുകളും ആരംഭിക്കും.

............................

'' ഫുട്ബാൾ പ്രേമികളായ ഞങ്ങൾക്ക് കളിക്കാനും നല്ല നിലവാരത്തിലുള്ള ഗ്രൗണ്ടുകൾ ആലപ്പുഴയിൽ ഇല്ലായിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിന്റെ ഒടുവിലാണ് സ്വന്തമായി ഫുട്ബാൾ അക്കാദമി ആരംഭിക്കാൻ തീരുമാനമെടുത്തത്. കുടുംബത്തിന്റെ സപ്പോർട്ടോടെ സ്വന്തം സ്ഥലത്ത് ഗ്രൗണ്ട് ഒരുക്കുന്നത്. എല്ലാത്തിലും ഒരു വ്യത്യസ്ത കൊണ്ടുവരാൻ ശ്രമി​ച്ചി​ട്ടുണ്ട്.

ബാലചന്ദ്രൻ, സ്റ്റേഡിയം ഉടമ

.........................

50

സ്റ്റേഡിയം നിർമ്മാണം 50 ലക്ഷംരൂപ മുതൽ മുടക്കിലാണ്

12000

സ്റ്റേഡിയത്തിന്റെ വിസ്തീർണം. 12000 സ്ക്വയർ ഫീറ്റാണ്

.........................