മാവേലിക്കര: തണ്ടാർ സമുദായത്തോടുള്ള രാഷ്ട്രീയ പാർട്ടികളുടെ അവഗണനയിൽ പ്രതിഷേധിച്ച് തണ്ടാർ മഹാസഭ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് മാവേലിക്കര താലൂക്ക് യൂണിയൻ അറിയിച്ചു. 1957 വരെ പ്രജാസഭയിലും നിയമസഭയിൽ പ്രാതി​നി​ധ്യമുണ്ടായിരുന്ന സമുദായത്തിന് പട്ടികജാതി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിട്ടും പിന്നീട് ഒരു എം.എൽ.എയെപോലും ലഭിച്ചില്ല. സംസ്ഥാനത്ത് സമുദായത്തിന് സ്വാധീനമുള്ള ഏഴു മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. ജില്ലയിൽ മാവേലിക്കര - ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ പരിധിയിൽ വരുന്ന മാവേലിക്കര മണ്ഡലത്തിൽ തണ്ടാർ മഹാസഭയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നതെന്ന് പ്രസിഡന്റ് കെ.വിജയൻ, സെക്രട്ടറി എസ്.പി ഭാസ്കരൻ എന്നിവർ അറിയിച്ചു.