khadeeja
ഖദീജമോൾ

എരമല്ലൂർ: ചിത്രകലയിൽ വിസ്മയമായിരിക്കുകയാണ് ആറാംക്ളാസുകാരി ഖദീജ മോൾ. ഒായിൽ പെയിന്റിംഗ്, ഗ്ളാസ് പെയിന്റിംഗ്, കാരിക്കേച്ചർ രചന, ക്ളേ മോഡലിംഗ് എന്നിവയിൽ യാതൊരു പരിശീലനവും നേടാതെയാണ് ഖദീജ താരമായിരിക്കുന്നത്.

ചന്തിരൂർ തറാതോട്ടത്തിൽ ഷെജിനയുടെയും മുഹമ്മദ് ഫൈസലിന്റെയും മകളാണ്. ഇടപ്പള്ളി അൽ-അമീൻ പബ്ളിക് സ്കൂൾ വിദ്യാർത്ഥിനിയും. രാഷ്ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും ഉൾപ്പെടെ നൂറുകണക്കിന് കാരിക്കേച്ചറുകൾ ഇതിനോടകം വരച്ചുകഴിഞ്ഞു. സി.ബി.എസ്.ഇ കലോത്സവത്തിൽ ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഖദീജ വരച്ച ചിതങ്ങളുടെ എക്സിബിഷൻ സ്കൂളിൽ നടത്തിയിരുന്നു. കൊവിഡ് ബോധവത്കരണമെന്നോണം വരച്ച ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനം നടത്തുവാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. അറിയപ്പെടുന്ന ഒരു കാരിക്കേച്ചറിസ്റ്റാവണമെന്നാണ് ഖദീജയുടെ ആഗ്രഹം.