പൂച്ചാക്കൽ: ശ്രീനാരായണ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച നവാഗത സംരംഭകയ്ക്കുള്ള ഈ വർഷത്തെ അവാർഡ് ഐഡ ഡിസൈൻസ് മാനേജിംഗ് ഡയറക്ടർ അഞ്ജലി മനീഷ് അഡ്വ.രമാദേവിയിൽ നിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷം ബിസിനസ് രംഗത്ത് നേടിയ മികവ് പരിഗണിച്ചാണ് ആദരം നൽകിയത്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം സോമൻ കൈറ്റാത്ത്, പി.വി.രഞ്ജിത്ത് കുമാർ, മനീഷ് തുടങ്ങിയവർ പങ്കെടുത്തു.