ചാരുംമൂട് : കേരള പ്രവാസി അസോസിയേഷൻ താമരക്കുളം പഞ്ചായത്ത് പ്രോജക്ട് ഓഫീസ് ചത്തിയറയിൽ പ്രവർത്തനം തുടങ്ങി.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ സുരേഷ് കൃപ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എസ്.ശ്രീജ, ബി.രാജലക്ഷ്മി, ജില്ലാ അഡ്മിൻ മാരായ ബിനു ഗംഗാധരൻ , അനിൽകുമാർ , പി.ഷാഹുൽ ഹമീദ്, സന്തോഷ് ചത്തിയറ, രാജി സുരേന്ദ്രൻ , ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളുമായ ദേവരാജൻ , കമറുദീൻ, അഷറഫലി, ഷാജി, രാജേന്ദ്രൻ , പ്രിൻസ്, അശ്വനി, വിജയകുമാർ, കുഞ്ഞുമോൻ, അൽഷാദ്,സത്യൻ, ബാവീസ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.