ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് നാളെ രാവിലെ 8 ന് 1008 കുടം അഭിഷേകവും വൈകിട്ട് 7 ന് ഏകാദശ ദ്രവ്യാഭിഷേകത്തോടെ ശിവരാത്രി പൂജയും നടക്കും. ക്ഷേത്രം മേൽശാന്തി കാരിക്കോട് ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.