a
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേല്പ് മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ, പന്ത്രണ്ടാം കരയായ മേനാമ്പള്ളി കരയുടെ ഉരുളിച്ച വരവ് നടന്നപ്പോൾ

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രാവകാശികളായ 13 കരക്കാരുടെ ഈ വർഷത്തെ എതിരേല്പ് മഹോത്സവത്തിന് സമാപനം കുറിച്ച് പതിമൂന്നാം കരയായ നടയ്ക്കാവ് കരയുടെ ഉരുളിച്ച വരവ് ഇന്ന് നടക്കും.

രാവിലെ 7.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 3.30ന് ഉരുളിച്ച വരവ് കാക്കനാട് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേരും.ക്ഷേത്രത്തിൽ വൈകിട്ട് 3.30ന് മതപ്രഭാഷണം, 4.30ന് സമാപന സമ്മേളനം, 6ന് തോറ്റം പാട്ട്, പുള്ളുവൻ പാട്ട്, 7.30ന് സേവ, 10ന് എതിരേല്പ് വരവ്. സമാപന സമ്മേളനം ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷനാവും.

പന്ത്രണ്ടാം കരയായ മേനാമ്പള്ളി കരയുടെ എതിരേല്പ് മഹോത്സവം ഇന്നലെയായിരുന്നു. രാവിലെ കരയോഗ ആസ്ഥാനത്ത് നിന്ന് പത്തിയൂർ ദേവീക്ഷേത്രത്തിലേക്ക് ഉരുളിച്ച വരവ് നടന്നു. വൈകിട്ട് ഉരുളിച്ച വരവ് കരയോഗ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട് ഭഗവതിപ്പടി വഴി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ വൈകിട്ട് ആദരിക്കൽ ചടങ്ങ് നടന്നു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്രംതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതരി ഭദ്രദീപം തെളിയിച്ചു. കൺവൻഷൻ എക്സിക്യുട്ടിവ് അംഗം ജി.സതീഷ് അദ്ധ്യക്ഷനായി. അഡ്വ.യു.പ്രതിഭ എം.എൽ.എ ആദരിക്കലും ആർ.രാജേഷ് എം.എൽ.എ ഉപഹാര സമർപ്പണവും നടത്തി. ദേവസ്വം ബോർഡ് അംഗം എൻ.വാസു മുഖ്യാതിഥിയായി. യോഗത്തിൽ കരയോഗം സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.പ്രദീപ് നന്ദിയും പറഞ്ഞു. തുടർന്ന് ചികിത്സാ ധനസഹായവും വിദ്യാഭ്യാസ ആവാർഡ് വിതരണവും രാത്രി എതിരേല്പ് വരവും നടന്നു.