അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽപ്പെട്ട പതിനാറാം നമ്പർ കഞ്ഞിപ്പാടം ശാഖാ യോഗം പ്രസിഡന്റ് പി.എസ്.ബിജുവിനെ കഴിഞ്ഞദിവസം രണ്ടംഗ സംഘം മർദ്ദിച്ച സംഭവത്തിൽ യൂണിയൻ പ്രതിഷേധിച്ചു.
ബിജുവിന്റെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. പി. സുപ്രമോദം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എൻ. മോഹൻദാസ്, ജോയിന്റ് കൺവീനർ എ.ജി. സുഭാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു എന്നിവർ സംസാരിച്ചു.