മാവേലിക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാവേലിക്കരയിൽ പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം മുൻകൂട്ടി നിശ്ചയിച്ചു നൽകുന്ന വേദികളിൽ മാത്രമേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങൾ നടത്തുന്നതിന് അനുമതിയുള്ളൂ.
മാവേലിക്കര സാംസ്‌കാരിക നിലയത്തിൽ 50 പേർ, തെക്കേക്കര പഞ്ചായത്ത് 50 പേർ, എ.വി.സംസ്‌കൃത സ്‌കൂൾ ഗ്രൗണ്ട് 50 മുതൽ 100 പേർ വരെ, ചെട്ടികുളങ്ങര ഹൈസ്‌കൂൾ ഗ്രൗണ്ട് 50 മുതൽ 100 പേർ വരെ, നെടിയാനിക്കൽ ഗ്രൗണ്ട് 50 മുതൽ 100 പേർ വരെ, മങ്കംകുഴി ഓഡിറ്റോറിയം 100 മുതൽ 200 പേർ വരെ, മങ്കംകുഴി പഞ്ചായത്ത് ഗ്രൗണ്ട് 100 മുതൽ 200 പേർ വരെ, അമൃത സ്‌കൂൾ ഗ്രൗണ്ട് 200, മമ്മൂദ് ഗ്രൗണ്ട് 200, മാർ ഇവാനിയസ് കോളേജ് ഗ്രൗണ്ട് 200, കുര്യത്താടി സ്‌കൂൾ ഗ്രൗണ്ട് 200, കോടിക്കൽ ഗാർഡൻസ് 1500 എന്നിങ്ങനെയാണ് പൊതുയോഗങ്ങൾക്ക് അനുമതി.