മുതുകുളം :കായംകുളത്തു നിന്ന് മണിവേലിക്കടവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം. വർഷങ്ങൾക്ക് മുൻപ് ഒരു സർവീസ് ഉണ്ടായിരുന്നത് പൊടുന്നനെ നിറുത്തലാക്കുകയായിരുന്നു.

ഒന്നോ രണ്ടോ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും കൊവിഡ് ആയതോടെ അതും നിറുത്തലാക്കി. കളരിക്കൽ ജംഗ്ഷനു തെക്ക് മുതൽ മണിവേലിക്കടവ് വരെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കായംകുളത്തു നിന്ന് കൊച്ചിയുടെജെട്ടി വഴി ആറാട്ടുപുഴയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചെങ്കിലും മണിവേലിക്കടവ് മേഖലയെ അവഗണിച്ചതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. ഓട്ടോറിക്ഷയോ, സ്വകാര്യ വാഹനങ്ങളോ ആണ് ഇപ്പോൾ ആശ്രയം.