mannar-union
കായംകുളം എം എൽ എ അഡ്വ. യു പ്രതിഭ ഉൽഘാടനം ചെയ്തു

മാന്നാർ: എസ്.എൻ.ഡി. പി യോഗം മാന്നാർ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കായംകുളം എം. എൽ. എ അഡ്വ. യു പ്രതിഭ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എം. പി വിജയകുമാർ, കൺവീനർ ജയലാൽ എസ്. പാടിത്തറ എന്നിവർ മുഖ്യ സന്ദേശം നൽകി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റി അംഗങ്ങളായ നുന്നുപ്രകാശ്, ഹരിലാൽ ഉളുന്തി, ഹരി പാലമൂട്ടിൽ വനിതാസംഘം ഭാരവാഹികളായ ഗീത മോഹൻ, പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക റെജി, അനിത സദാനന്ദൻ, അജി മുരളി എന്നിവർ സംസാരിച്ചു സമൂഹത്തിന്റെ നാനാതുറയിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു. യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും വൈസ് ചെയർമാൻ സുജാത നുന്നുപ്രകാശ് നന്ദിയും പറഞ്ഞു