ചേർത്തല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേർത്തലയിലെത്തിയ പി. പ്രസാദിന് വരവേൽപ്പ് നൽകി.ഇന്നലെ വൈകിട്ട് 7.30 യോടെയാണ് പ്രസാദ് ചേർത്തലയിലെത്തിയത്. സി.പി.ഐ മണ്ഡലം കമ്മി​റ്റി ഓഫീസിൽ എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. പി.തിലോത്തമൻ മണ്ഡലത്തിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനത്തിന്റെ തുടർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാവുന്നതുമാത്രം പറയുകയും പറയുന്നതെല്ലാം ചെയ്യുകയും ചെയ്ത എൽ.ഡി.എഫിന്റെ വികസന തുടർച്ച ജനങ്ങൾ ഉറപ്പിച്ചിരിക്കുകയാണ്.ആ ഉറപ്പിലാണ് ചേർത്തലയിൽ പ്രവർത്തനം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റംഗം ജി.വേണുഗോപാൽ, എൽ.ഡി.എഫ് നേതാക്കളായ ടെൻസൺ പുളിക്കൽ, രഘുനാഥൻനായർ, ടോമി എബ്രഹാം, സി.ഇ.അഗസ്റ്റിൻ, എൻ.എസ്. ശിവപ്രസാദ്, ടി.ടി. ജിസ്‌മോൻ, ജി.കൃഷ്ണപ്രസാദ്,എം.സി. സിദ്ധാർത്ഥൻ,ഡി. പ്രകാശൻ തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.