photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ലോക വനിതാദിനാഘോഷം നടന്നു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് മോളി ഭദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി അംഗം തങ്കമണി ഗൗതമൻ സമൂഹ ഭദ്രതയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചു. പ്രതിഭാ ജയേക്കർ, പുരുഷാമണി സുജാതൻ,സരള ശാർങ് ഗധരൻ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുമ ഗോപൻ നന്ദിയും പറഞ്ഞു.