കുട്ടനാട്: ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കൺവൻഷൻ മങ്കൊമ്പിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി മുഖൃപ്രഭാഷണം നടത്തി. എ.എസ്. ബിജു സ്വാഗതവും രഞ്ജു കാവാലം നന്ദിയും പറഞ്ഞു.
മണ്ഡലം പ്രസിഡന്റായി എ.എസ്. ബിജുവിനേയും വൈസ് പ്രസിഡന്റുമാരായി പി.ടി.വിജയൻ,രാജു കട്ടത്തറ എന്നിവരേയും സംഘടനാ സെക്രട്ടറിയായി രഞ്ജു കാവാലത്തേയും തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി നിഥിൻ മുട്ടേൽ, പി.പ്രദീപ് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി മോഹനൻ തകഴി, സുധാ രാജേന്ദ്രൻ, ട്രഷറർ ആയി വിനോദ് മേപ്രാശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു.