
ചേർത്തല: ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് ഒഫ് സെന്റ് അലോഷ്യസ് ഗോൺസാഗ സഭാംഗം സിസ്റ്റർ ക്രിസോസ്റ്റം മരിയ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോണ്ടിച്ചേരി ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് ഒഫ് സെന്റ് അലോഷ്യസ് ഗോൺസാഗ പള്ളിയിൽ. പരേത ചേർത്തല നഗരസഭ 27-ാം വാർഡ് മുള്ളൻചിറയിൽ പരേതരായ മാത്യു-ത്രേസ്യാമ്മയുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ ഫ്‌ളോറൻസ് (എഫ്.എസ്.എ.ജി, പോണ്ടിച്ചേരി), പരേതരായ എം.എം. ജോസഫ്, എം.എം. വർക്കി.