
കുട്ടനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പി യിലെ തോമസ് കെ. തോമസ് (63) മത്സരിക്കും . മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്. എൻ.സി.പി സംസ്ഥാന സമിതി അംഗം. ആലപ്പുഴ ഐ.ടി.സിയിൽ പഠനം. പൂനെ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് ഡിപ്‌ളോമ നേടി. 1980ൽ കുവൈറ്റിൽ സഹോദരന്റെ സ്ഥാപനത്തിൽ ടെക്‌നീഷ്യനായി . സഹോദരനുമായി ചേർന്ന് ബിസിനസ്. 1995ൽ സ്വന്തമായി കുവൈറ്റിൽ ബിസിനസ് തുടങ്ങി. ഭാര്യ ഷേർലി തോമസ് ( കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അഡ്‌മിനിസ്‌ട്രേറ്റർ). മക്കൾ: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ് (ഇരുവരും കുവൈറ്റ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ആശുപത്രി), ടിന്റു കെ. തോമസ് (എം.ടെക് ). മരുമകൻ: സിറിൽ ഫിലിപ്പ് .