ആലപ്പുഴ: സ്വാശ്രയ മേഖലയിലെ ഡിപ്ലോമ ഇൻ എലിജിബിലിറ്റി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് 2020-22 അദ്ധ്യയന വർഷത്തേക്ക് എട്ട് സീറ്റിലേക്ക് സ്പോട്ട് അഡ് മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷൻ 12ന് രാവിലെ 10ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസിൽ നടക്കും. യോഗ്യത: കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ കേരള സർക്കാർ അംഗീകരിച്ച പരീക്ഷ, കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദം അല്ലെങ്കിൽ തത്തുല്യമായ അംഗീകരിച്ചിട്ടുള്ള പരീക്ഷ. ഫോൺ: 0477-2252908, 8547788521.