മാവേലിക്കര: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഡി.കെ.ടി​.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റി സംഘടിപ്പിച്ച തെക്കേക്കര മണ്ഡലം കൺവെൻഷനും ക്ഷേമനിധി പാസ്ബുക്ക് വിതരണത്തിന്റെയും നിയോജക മണ്ഡലതല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ നിർവഹിച്ചു. നിയജക മണ്ഡലം പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വത്സലാകുമാരി, എസ്.അയ്യപ്പൻപിള്ള, ഇന്ദിരാരാജു, സീനാമാത്യു, രമ്യാ ബാലകൃഷ്ണൻ, ഗീത സുകുമാരൻ, മെറീന നന്ദു, ഗോപാലകൃഷ്ണപിള്ള, പ്രിയ പ്രസന്നൻ, മുരളി, അശോകൻ, ജയശ്രീ, പി.ജെ.ഷൈലജ, സുബി മോൻ, ബി.ഗീത, ഗോപാലകൃഷ്ണൻ, ആതിര മുരളി, എ.ലക്ഷ്മി എന്നിവർ സംസാരിച്ചു.