
ആലപ്പുഴ: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് ഇന്ന് തുടക്കമാകും. ചേർത്തല, കുട്ടനാട് നിയോജക മണ്ഡലം കൺവൻഷനുകളാണ് ഇന്ന് നടക്കുക. രാവിലെ 10ന് രാമങ്കരിയിൽ നടക്കുന്ന കുട്ടനാട് കൺവൻഷൻ മന്ത്രി ജി.സുധാകരനും, മനോരമ കവലയ്ക്ക് സമീപം വി.റ്റി.എ.എം ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന ചേർത്തല കൺവൻഷൻ മന്ത്രി തോമസ് ഐസക്കും ഉദ്ഘാടനം ചെയ്യും. 12ന് ചെങ്ങന്നൂർ, അമ്പലപ്പുഴ, അരൂർ കൺവൻഷനുകളും 13ന് ആലപ്പുഴ, കായംകുളം, മാവേലിക്കര, ഹരിപ്പാട് കൺവൻഷനുകളും നടക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ അറിയിച്ചു.