ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും വഞ്ചനാപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് എൻ.ജി.ഒ.സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാർ പറഞ്ഞു. ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഫെറ്റോ ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ്.കരുമാടി, സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ, എൻ.ടി.യു. ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ.രാജേഷ്, ഫെറ്റോ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ, കെ.മധു, ആർ.അഭിലാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി.ഉദയകുമാർ (പ്രസിഡന്റ്), പി.മനോജ് കുമാർ (സെക്രട്ടറി), കെ.ആർ.ദേവിദാസ് (ട്രഷറർ), ബിന്ദു വിനയകുമാർ, കെ.മധു, വി.കെ.ഗോപകുമാർ, രജീഷ് കെ.ആർ (വൈസ് പ്രസിഡന്റുമാർ), എസ്.സുരേഷ് കുമാർ, എം.എസ്. അനിൽ കുമാർ, സി.ടി.ആദർശ് കെ.ആർ.വേണു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.