ആലപ്പുഴ: വിദ്യാഭ്യാസ വായ്പ എടുത്തവർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതി​നും അധികാരത്തിൽ വന്നാൽ വായ്പ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മൂന്ന് മുന്നണികൾക്കും നിവേദനം സമർപ്പിക്കുന്നതിനും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ യോഗം കൈതവന എൻ.എസ്.എസ് കരയോഗം ഹാളിൽ ശനിയാഴ്ച്ച രാവിലെ 11ന് ചേരും. എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ രാജൻ.കെ.നായർ യോഗം ഉദ്ഘാ‌ടനം ചെയ്യും. സംസ്ഥാന കോ ഓഡിനേറ്റർ ഇൻ ചാർജ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഫോൺ: 9539795195