ambala
എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ പതിനാറാം നമ്പർ കഞ്ഞിപ്പാടം ശാഖാ യോഗം പ്രസിഡന്റ് പി.എസ്. ബിജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് 16-ാം നമ്പർ ശാഖാംഗങ്ങൾ നടത്തിയ പ്രകടനം യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ പതിനാറാം നമ്പർ കഞ്ഞിപ്പാടം ശാഖാ യോഗം പ്രസിഡന്റ് പി.എസ്. ബിജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് 16-ാം നമ്പർ ശാഖാംഗങ്ങൾ പ്രകടനം നടത്തി. ശാഖ മനേജിംഗ് കമ്മിറ്റി അംങ്ങൾ നേതൃത്വം നൽകി. ശാഖ ആസ്ഥാനത്തു നിന്നു കൊപ്പാറക്കടവു വരെ ആയിരുന്നു പ്രകടനം.

കഴിഞ്ഞദിവസം വളഞ്ഞവഴി കഞ്ഞിപ്പാടം റോഡിൽ കൊപ്പാറക്കടവ് ജംഗ്ഷന് പടിഞ്ഞാറുവശം ബൈക്കിലെത്തിയ രണ്ടുപേർ ബിജുവിനെ തടഞ്ഞുനിറുത്തി അകാരണമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ യോഗം കുട്ടനാട് സൗത്ത് യൂണിയൻ പ്രതിഷേധിച്ചിരുന്നു. ബിജുവിന്റെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ യോഗം യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദം ഉദ്ഘാടനം ചെയ്യതു.യൂണിയൻ കമ്മിറ്റി അംഗം രതീഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്രബാബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനിരുദ്ധൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന്റെ സമാപന സമ്മേളനത്തിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് നേതാക്കളായ സനൽ കുമാർ, വികാസ് വി.ദേവൻ, പീയുഷ് പ്രസന്നൻ, സൈബർ സേന യൂണിയൻ ചെയർമാൻ എ.എസ്. ബിജു എന്നിവർ സംസാരിച്ചു.