പൂച്ചാക്കൽ: പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേകം പൂജകളും വൈദിക ചടങ്ങുകളും നടക്കും. നാളെ പുലർച്ചെ 5.30 മുതൽ ബലിതർപ്പണം. ക്ഷേത്രാചാര്യൻ മുകുന്ദൻ മാധവൻ, മേൽശാന്തി രജിത്ത് എന്നിവർ കാർമ്മികരാകും.

ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി പൂജ, ഘണ്ടാകർണന് വിശേഷാൽ പൂജകൾ, ആൾത്തടി വരവ് തുടങ്ങിയ ചടങ്ങുകൾ നടക്കും. കളരിക്കൽ ഗോപി ശാന്തി, ഷിബു കശ്യപ് എന്നിവർ വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം നൽകും.

മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രത്തിൽ ശിവരാത്രി പൂജ, ശിവസ്തോത്രപാരായണം , വിശേഷാൽ പൂജകൾ എന്നിവ നടക്കും. നാളെ പുലർച്ചെ 5.30 മുതൽ ബലിതർപ്പണം. മേൽശാന്തി അഭിലാഷ് കാർമ്മികത്വം നൽകും.

തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. മേൽശാന്തി ഷാജി സഹദേവൻ കാർമ്മികത്വം നൽകും.