
മാന്നാർ: വീടിനു മുകളിൽ റൂഫ് വർക്ക് ചെയ്യുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. മാന്നാർ കുട്ടംപേരൂർ ദേവപ്രയാഗ് വീട്ടിൽ വിശ്വാനന്ദൻ (60) ആണ് മരിച്ചത്. താഴെ വീണ ഉടൻ തന്നെ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ കുരട്ടിക്കാട് ഭാഗത്ത് വീട്ടിൽ റൂഫ് ഇടുന്ന ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരേതൻ വി. എസ്. എസ് മാന്നാർ 138 നമ്പർ ശാഖാ പ്രസിഡന്റ്, ലക്ഷ്യ പുരുഷ സഹായ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:ഉഷ (ജീവനക്കാരി വില്ലേജ് ഓഫീസ് കുരട്ടിശേരി) മക്കൾ :അനീഷ, നിഷ, മരുമകൻ :നിധിൻ. സംസ്‌കാരം പിന്നീട്.