kuttanad
കുട്ടനാട് യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാചരണ പരിപാടി ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ഇന്ദു വിനോദ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ്‌ചെയർമാൻ എം ഡി ഓമനക്കുട്ടൻ തുടങ്ങിയവർ സമീപം

കുട്ടനാട്: വനിതാദിനാചരണത്തിന്റെ ഭാഗമായി കുട്ടനാട് യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിത, പ്രതിഭാസംഗമവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ഇന്ദു വിനോദ് ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടന്ന പരിപാടിയിൽ വനിതാ യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ആമുഖ പ്രസംഗവും യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണവും നടത്തി. . ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരിയും വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രികുമാറും വനിതാദിന സന്ദേശം നൽകി.

കാവാലം, കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ റിനിൽ ചന്ദ്രൻ, പ്രസീത മിനിൽകുമാർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മി​റ്റിയംഗം കെ കെ പൊന്നപ്പൻ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കെ. പി സുബീഷ് വനിതാസംഘം യൂണിയൻ ട്രഷറർ സ്വപ്ന സനൽ തുടങ്ങിയവർ സംസാരി​ച്ചു. പരിപാടിയിൽ പങ്കെടുത്ത യൂണിയന്റെ ആദ്യകാല പ്രവർത്തകരെയും വിശിഷ്ടവ്യക്തികളെയും യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയും വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടനും ചേർന്ന് അനുമോദിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ സ്വാഗതം പറഞ്ഞു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത മനോജ് നന്ദി പറഞ്ഞു.