ചേർത്തല: ആർ.എസ്.എസ് പ്രവർത്തകൻ നന്ദു ആർ. കൃഷ്ണയെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടുക, അന്വേഷണം ഊർജ്ജിതമാക്കുക, ഗൂഢാലോചന അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് ചേർത്തല ഡി.വൈ.എസ്.പി ഓഫീസിലേക്ക് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തും. രാവിലെ 10 ന് കാർത്ത്യായനി ദേവീക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ സമാപിക്കും. തുടർന്ന് ചേരുന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ.പി. രാജേഷ് അറിയിച്ചു.