s

ആലപ്പുഴ : കുംഭച്ചൂടിൽ നിന്ന് രക്ഷനേടാൻ ജലാശയങ്ങളിൽ നീന്തിത്തുടിക്കാനെത്തുന്നവരുടെ എണ്ണം കൂടുമ്പോഴും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തത് ഭീഷണിയാകുന്നു. കായലിലും കടലിലും പുഴക്കടവുകളിലും കുളങ്ങളിലും നീന്താനും കുളിക്കാനും എത്തുന്നവരിൽ വിദ്യാർത്ഥികളാണ് കൂടുതൽ. നീന്തൽ വശമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മുങ്ങിമരണങ്ങൾ ഉണ്ടാകാതിരിക്കാൻ പാലിക്കേണ്ട കാര്യങ്ങൾ പൊലീസ് സോഷ്യൽ മീഡിയയിലൂടെപ്രചരിപ്പിക്കുന്നുണ്ട്.

ഓരോ മാസത്തേയും കണക്കെടുത്ത് നോക്കുകയാണെങ്കിൽ ജില്ലയിൽ മുങ്ങി മരണങ്ങൾ വർദ്ധിക്കുന്നതായി കാണാം .കഴിഞ്ഞ മാസം ജില്ലയിൽ 4മരണം റിപ്പോർട്ട് ചെയ്തു. ചെറുപ്പക്കാരും കുട്ടികളുമാണ് മുങ്ങിമരണങ്ങൾക്കിരയാകുന്നതിൽ കൂടുതലും.ജലസ്രോതസുകളുടെ ആഴത്തെ പറ്റി ധാരണ ഇല്ലാത്തവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

മുൻകരുതലുകൾ

.

മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ അനുവദിക്കരുത്.

 വിനോദസഞ്ചാര വേളകളിൽ ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, എന്നിവ കരുതുക. .

 ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക.

വെള്ളത്തിൽ ഇറങ്ങുന്നതിനു മുമ്പ് ജലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും.

ഒഴുക്കും ആഴവും മനസിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുക

പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക

നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.

അപസ്മാരരോഗികൾ, ഹൃദ് രോഗികൾ എന്നിവർ പ്രത്യേകം സൂക്ഷിക്കുക. .

'' പുഴയിൽ നീന്താൻ എത്തുന്നവരും കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. പുഴയുടെ ആഴമുള്ള ഭാഗങ്ങളിലേക്ക് നീന്തരുത്. നീന്തൽ പരിശീലനം ലഭിച്ചവർ മാത്രമേ നീന്താൻ പുഴയിലും മറ്റും ഇറങ്ങാവൂ .

(അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ)