തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ യൂണിയൻ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ക്രിക്കറ്റ് നെറ്റ് പ്രാക്ടീസിംഗ് പിച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് ഡി.ഡി.ഇ. ആർ.ഉഷ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ജി.കെ.നായർ അദ്ധ്യക്ഷത വഹിക്കും. ക്രിക്കറ്റ് പിച്ചിന്റെ ഉദ്ഘാടനം രഞ്ജി മുൻ ക്യാപ്റ്റൻ ഫിറോസ് വി.റഷീദും മുൻ രഞ്ജി താരം എസ്.മനോജും ചേർന്ന് നിർവ്വഹിക്കും.