ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ദർശന പഠന കേന്ദ്രം 10 മത് വാർഷികവും അഞ്ചാമത് ബാച്ചിന്റെ പ്രവർത്തനോദ്ഘാടനവും നാളെ രാവിലെ 9ന് യൂണിയൻ മന്ദിരത്തിൽ നടക്കും. വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെ ആചര്യത്വത്തിലാണ് ഒരു ദശാബ്ദമായി പഠന ക്ലാസ്സ്‌ നടക്കുന്നത്. 10 മത് വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ അദ്ധ്യക്ഷനാകുമെന്ന് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു.