ആലപ്പുഴ: എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി എച്ച്.സലാം സി.പി.ഐ. ജില്ലാ കൗൺസിൽ ഓഫീസ് സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ,അസി സെക്രട്ടറി പി.വി.സത്യനേശൻ, ജില്ലാ എക്‌സി അംഗം പി.ജ്യോതിസ്, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, ബി.നസീർ, പി.യു. അബ്ദുൾ കലാം, പി.കെ. ബൈജു എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. സി.പി.എം നേതാക്കളായ കെ.പ്രസാദ്, എ. ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, ഷാംജി എന്നിവരും പങ്കെടുത്തു.